Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PrayerMeeting

America

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​ൻ പ്രാ​ർ​ഥ​നാ സം​ഗ​മം സ​മാ​പി​ച്ചു

ഓ​സ്റ്റി​ൻ(​ടെ​ക്സ​സ്): ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​ൻ (ഐ​പി​എ​ൽ)​ കു​ടും​ബ​ത്തി​ന്‍റെ 644-ാമ​ത് ഓ​ൺ​ലൈ​ൻ പ്രാ​ർഥനാ സം​ഗ​മം പ​ര്യ​വ​സാ​നി​ച്ചു. ആ​ഗോ​ള​ത​ല​ത്തി​ൽ സ​മാ​ധാ​ന​ത്തി​നാ​യി പ്രാ​ർ​ഥി​ച്ചും വി​വി​ധ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ളോ​ടെ​യും ന​ട​ന്ന ഈ ​യോ​ഗ​ത്തി​ൽ നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

ഡി​ട്രോ​യി​റ്റി​ൽ നി​ന്നു​ള്ള ഐപിഎ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ സി.​വി. സാ​മു​വ​ൽ യോ​ഗ​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. തു​ട​ർ​ന്ന് ഓ​സ്റ്റി​നി​ൽ നി​ന്നു​ള്ള ഏ​ബ്ര​ഹാം ജോ​സ​ഫ് (ബാ​ബു) പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. വി​ശു​ദ്ധ വേ​ദ​പു​സ്ത​ക​ത്തി​ൽ നി​ന്നു​ള്ള 1 രാ​ജാ​ക്ക​ന്മാ​ർ 19:1-13 വ​രെ​യു​ള്ള വാ​ക്യ​ങ്ങ​ൾ ഓ​സ്റ്റി​നി​ലെ സാ​ബു ടി. ​ചെ​റി​യാ​ൻ വാ​യി​ച്ചു.

യോ​ഗ​ത്തി​ൽ ഓ​സ്റ്റി​ൻ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. കോ​ശി കു​ര്യ​ൻ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. "ക​ർ​മ്മേ​ലി​ൽ നി​ന്ന് മ​രു​ഭൂ​മി​യി​ലേ​ക്ക് - ക്ഷീ​ണ​ത്തി​ലും ദൈ​വ​ത്തിന്‍റെ മൃ​ദു​സ്വ​ര​ത്തി​ലും" എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​യി​രു​ന്നു അ​ച്ച​ന്‍റെ പ്ര​ഭാ​ഷ​ണം.

 

Latest News

Corehub Up